ദിലീപിന്റെ തങ്കമണി എത്തുന്നു. രതീഷ് രഘുനന്ദനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാര്‍ച്ച് ഏഴിന് റിലീസ് ചെയ്യും. ഇടുക്കി തങ്കമണി ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ കരിയറില്‍ മികച്ച ചിത്രങ്ങളിലൊന്നാകും തങ്കമണി എന്നാണ് വിലയിരുത്തല്‍. ഉടല്‍ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.
1986 ഒക്ടോബര്‍ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്.
അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍, രമ്യ പണിക്കര്‍, മുക്ത, തുടങ്ങിവരും, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സംമ്പത് റാം എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഫൈറ്റ് മാസ്റ്റേഴ്‌സുമാരാണ്. ദിലീപിന്റെ 148ാം ചിത്രമാണ് മാര്‍ച്ച് രണ്ടിന് തിയേറ്ററുകളിലെത്തുന്നത്.