2024 ല്‍ 50 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി പ്രേമലു . റിലീസ് ചെയ്തു 13-ാം ദിവസമാണ് ചിത്രം 50 കോടി നേടുന്നത് .
നസ്ലെന്‍ മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു . നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പുതിയ ഒരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് .
റിലീസ് ചെയ്തു 13 ദിവസം പിന്നിടുമ്പോള്‍ ചിത്രം വോള്‍ഡ് വൈഡ് 50 കോടി കളക്ഷന്‍ നേടിയിരിക്കുന്നു. കേരളത്തിനു പുറമേ തമിഴ് , തെലുങ്ക് എന്നിവിടങ്ങളിലും ചിതിരം സൂപ്പര്‍ ഹിറ്റായി തുടരുന്നു . തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമലു.
ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . സുഹൈല്‍ കോയ വരികള്‍ രചിച്ച് വിഷ്ണു വിജയ് സംഗീതം നിര്‍വ്വഹിച്ച 'വെല്‍ക്കം ടു ഹൈദരാബാദ്' എന്ന ഗാനവും ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നു .