Share this Article
ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം ആവേശത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി
The first song of the Fahadh Faasilmovie  aavesham is out

ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം ആവേശത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. സുഷിന്‍ ശ്യാമിന്റെ സംഗീതത്തിലൊരുങ്ങിയ ഗാനം നടനും ഗായകനുമായ ശ്രീനാഥ് ഭാസിയാണ് ആലപിച്ചിരിക്കുന്നത്.

രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. വിനായക് ശശികുമാര്‍ രചിച്ച് സുഷിന്‍ ശ്യാമിന്റെ സംഗീതത്തിലൊരുങ്ങിയ ഗാനം നടനും ഗായകനുമായ ശ്രീനാഥ് ഭാസിയാണ് ആലപിച്ചിരിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം പെരുന്നാള്‍ വിഷു റിലീസ് ആയി ഏപ്രില്‍ 11 ന് തീയേറ്റുകളില്‍ എത്തും.കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം രോമാഞ്ചം സിനിമ പോലെ തന്നെ റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ ആന്റ് എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories