പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഹിറ്റ് ലിസ്റ്റില്‍ ഇടംനേടാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലെ ആദ്യഗാനം. മധു പകരൂ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അമൃത് രാംനാഥ് ആണ്. ചിത്രത്തിന്റെ രചനയും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ഗാനം ആരാധര്‍ ഏറ്റെടുത്തു കഴിഞ്ഞു. യുട്യൂബ് ട്രെന്റിങ്ങില്‍ നാലാം സ്ഥാനത്താണ് നിലവില്‍ പാട്ടുള്ളത്. അതേസമയം, ഗാനത്തിലെ പ്രണവ് മോഹന്‍ലാലിനെ കണ്ട് ഇത് വിന്റേജ് ലാലേട്ടന്‍ തന്നെ എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. മോഹന്‍ലാലിന്റെ ചില മാനറിസങ്ങളും പ്രണവില്‍ പ്രകടമാണ്.
ഹൃദയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ഏവരും സിനിമയ്ക്കായി കാത്തിരിക്കുന്നത്. പ്രണവിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം വിഷു റിലീസ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.