Share this Article
Union Budget
ബറോസിന്റെ റിലീസ് തീയ്യതി മാറ്റി; മോഹലാലിന്റെ ജന്മദിനത്തില്‍ പുറത്തെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍
Barroz' release date moved; The crew said they will come out on Mohalal's birthday

മോഹന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബറോസിന്റെ റിലീസ് തീയ്യതി മാറ്റി. ആടുജീവിതത്തിന്റെ റിലീസുമായി ക്ലാഷ് വന്നതോടെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിയത്. ബറോസ് ഇനി മോഹലാലിന്റെ ജന്മദിനത്തില്‍ പുറത്തെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ആരാധകര്‍ ഒന്നടങ്കം കാത്തിരിപ്പിലാണ്. എന്നാല്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

ഈ മാസം 28 ന് പുറത്തിറങ്ങേണ്ട ചിത്രത്തന്റെ റിലീസ് തീയ്യതി നീട്ടിവെച്ചതായി അണിയറ പ്രവര്‍ത്തകര്‍  അറിയിച്ചു.  ബ്ലെസി- ബെന്യാമിന്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുക്കിയിരിക്കുന്ന ആടു ജീവിതത്തിന്റെ  റിലീസ് ഈ മാസം 28 തീരുമാനിച്ചതോടെയാണ് ബറോസിന്റെ റിലീസ് തീയ്യതി മാറ്റിയത്.

ആടു ജീവിതം നേരത്തെ ഏപ്രില്‍ 10 നായിരുന്നു റിലീസ് തീരുമാനിച്ചത് എന്നാല്‍ ഏപ്രില്‍ 10 ന് നിരവധി ചിത്രങ്ങള്‍ റിലീസിനുള്ളതിനാലായിരുന്നു ആടുജീവിതം റിലീസ് മാറ്റിയത്. ആടുജീവിതത്തിന് പരമാവധി സ്‌ക്രീന്‍ ലഭിക്കുന്നതിനായിട്ടാണ് റിലീസ് മാറ്റിയത്. അതേസമയം ബറോസ് 

മെയ് മാസം പകുതിയോടെ റിലീസ് ചെയ്യാനാണ് തീരുമാനം. മോഹന്‍ലാലിന്റെ ജന്മദിന സമ്മാനമായി ആരാധകര്‍ക്ക് സിനിമ നല്‍കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.മെയ് 21 നാണ് താരത്തിന്റെ ജന്മദിനം.

ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ബറോസ് ഒരുക്കിയിരിക്കുന്നത്. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ പ്രാഥമിക തിരക്കഥ എഴുതിയിരിക്കുന്നത്. ഫാന്റസി ജോര്‍ണറിലൊരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനാവുന്നത്. നിധി കാക്കുന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories