2017ല്‍ സര്‍വോപരി പാലാക്കാരനിലൂടെയാണ് മമിത ബൈജു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പേഴിതാ ജിവി പ്രകാശ് കുമാര്‍ ചിത്രം റിബലിലൂടെ തമിഴ് സിനിമയിലും നായികയായി അരങ്ങേറ്റം കുറിക്കുകയാണ് താരം.
ഓപ്പറേഷന്‍ ജാവയിലെ അല്‍ഫോന്‍സ, കോ-കോയിലെ അഞ്ജു, സൂപ്പര്‍ ശരണ്യയിലെ സോന, പ്രണയവിലാസത്തിലെ ഗോപിക, പ്രേമലുവിലെ റീനു എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് മമിത.
മമിത നായികയായി എത്തുന്ന ആദ്യ തമിഴ് ചിത്രമായ റിബലിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. നവാഗത ചലച്ചിത്ര നിര്‍മ്മാതാവ് നികേഷ് ആര്‍എസ് സംവിധാനം ചെയുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് നവക്കരൈ നവീന്‍ പ്രബഞ്ജവും ഗോള്‍ഡ് ദേവരാജും ചേര്‍ന്നാണ്.ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് സിദ്ധു കുമാറാണ്.
ചിത്രത്തിന്റെ ആദ്യ ഗാനം 'അഴകന സതിഗരി' , രണ്ടാമത്തെ ഗാനം 'റൈസ് ഓഫ് റിബല്‍' എന്നിവ നേരത്തെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. ചിത്രം മാര്‍ച്ച് 22ന് റിലീസ് ചെയ്യും.കരുണാസ്,സുബ്രഹ്‌മണ്യ ശിവ, ഷാലു റഹീം, വെങ്കിടേഷ് വിപി, ആദിത്യ ഭാസ്‌കര്‍, ആതിര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ രാധാകൃഷ്ണനാണ്.