ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം ''തങ്കമണി ' മാര്‍ച്ച് 7-ന് തിയേറ്റുകളിലെത്തും. മനുഷ്യ മനസാക്ഷിയെ നടുക്കിയ കേരള ചരിത്രത്തിലെ ഒരു ദാരുണ സംഭവമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്.
സിനിമ തിയേറ്ററുകളിലെത്താന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ചിത്രത്തിന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ദിലീപിന്റെ 148-ാംമത്തെ ചിത്രമെന്ന പ്രത്യേകതയും തങ്കമണിക്കുണ്ട്. രണ്ട് കാലഘട്ടങ്ങളിലായുള്ള വേഷപ്പകര്‍ച്ചയില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത്.
ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര, സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായിക വേഷത്തിലെത്തുന്നത്. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, മേജര്‍ രവി, തുടങ്ങിയവരും തങ്കമണിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.