കാത്തിരിപ്പിന് വിരാമമിട്ട് പൃത്വിരാജ് ചിത്രം ആടുജീവിതം തീയറ്ററുകളിലെത്തുന്നു. ആടുജീവിതത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി നിമിഷ നേരംകൊണ്ട് ലക്ഷകണക്കിന് ആളുകളാണ് ട്രെയിലര്‍ കണ്ടത്. മാര്‍ച്ച് 28ന് ചിത്രം റിലീസ് ചെയ്യും.
2024 ല്‍ മലയാള സിനിമയില്‍ പുറത്തിറങ്ങിയ പ്രേമുലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. ഇപ്പോഴും ഹൗസ് ഫുള്‍ ആയി തീയറ്ററില്‍ ഓടികൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് മലയാളികള്‍ വര്‍ഷങ്ങളോളം കാത്തിരുന്ന പൃത്വിരാജ് ചിത്രമായ ആടുജീവിതം എത്തുന്നത്.
ഇന്നലെണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി ആളുകളാണ് ട്രെയിലര്‍ കണ്ടത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ എത്തുന്ന ചിത്രമായതിനാല്‍ ഏറെ ആകാംഷയിലാണ് പ്രേക്ഷകരും.
ഏറെ ജനപ്രീതി നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരില്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
2008 ല്‍ ചിത്രീകരണം ആരംഭിച്ച് വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ ശേഷം ചിത്രം ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. മാര്‍ച്ച് 28ന് ആടുജീവിതം റിലീസ് ചെയ്യുന്ന സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായ് പ്രേക്ഷകരിലേക്കെത്തും.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.