Share this Article
പാപ്പനും പിള്ളേരും എത്തുന്നു.....ആടിന്റെ മൂന്നാംഭാഗം ആടുകാലത്തിന്റെ വരവറിയിച്ച് അണിയറ പ്രവര്‍ത്തകര്‍
midhun manuel thomas new movie aadu 3 announced.

ആട് 2 എന്ന ചിത്രത്തിനുശേഷം പാപ്പനും പിള്ളേരും എത്തുന്നു. ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാഗം ആടുകാലത്തിന്റെ വരവറിയിച്ച് അണിയറ പ്രവര്‍ത്തകര്‍. ഇനി അങ്ങോട്ട് 'ആടുകാലം' എന്നാണ് ജയസൂര്യ പോസ്റ്ററിലൂടെ പങ്കുവെച്ചത്.

മലയാളികളെ കുടുകുടാ ചിരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു പാപ്പനും പിള്ളേരും. ഷാജി പാപ്പന്‍, അറക്കല്‍ അബു, സറബത്ത് ഷമീര്‍, ഡ്യൂഡ്, ക്യാപ്റ്റന്‍ ക്ലീറ്റസ് എന്നിങ്ങനെ ഓരോ കഥാപാത്രങ്ങള്‍ക്കും ചെറുതൊന്നുമല്ല ജനപ്രീതി ലഭിച്ചത്. കഥാപാത്രം മാത്രമല്ല ഷാജി പാപ്പന്റെ വേഷങ്ങള്‍ പോലും പിന്നീട് തരംഗമായിരുന്നു.

ആട് 2 ന്റെ വിജയത്തിനുശേഷം മൂന്നാം ഭാഗം വരണമെന്ന് മലയാളികള്‍ ഒന്നടങ്കം ആഗ്രഹിച്ചു. ഓഫീഷ്യല്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു തന്നെയാണ്.

പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് 'ആടുകാലം', എന്നാണ് ജയസൂര്യ പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചത്. പാപ്പന്‍ സിന്‍ഡിക്കേറ്റ് വരാര്‍' എന്നായിരുന്നു മിഥുന്‍ കുറിച്ചത്. അതേസമയം അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പുതിയ താരങ്ങളാണോ ജയസൂര്യക്ക് ഒപ്പം ഉണ്ടാകുക എന്നത് കാത്തിരുന്ന അറിയേണ്ടിയിരിക്കുന്നു.

സൈജു കുറുപ്പ്, വിനായകന്‍, വിജയ് ബാബു, സണ്ണി വെയ്ന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്‍സണ്‍ പോള്‍, മാമുക്കോയ, ഭഗത് മാനുവല്‍, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍, സുധി കോപ്പ, ഹരികൃഷ്ണന്‍ തുടങ്ങി ഒരുകൂട്ടം അഭിനേതാക്കള്‍ ഈ ഫ്രാഞ്ചൈസിയുടെ ഭാഗം ആയിരുന്നു. 2015ലാണ് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്തത്. ഒന്നാം ഭാഗത്തിന്റെ ഹിറ്റിന് ശേഷം 2017 ല്‍ ആട് 2 റിലീസ് ചെയ്തു. രണ്ട് ചിത്രങ്ങളുടെയും ഹിറ്റിന് ശേഷമാണ് ഇപ്പോള്‍ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories