Share this Article
image
മമ്മൂട്ടി നായകനാകുന്ന ബസൂക്ക ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി
The shooting of Mammootty-starrer Bazooka has been completed

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. തൊണ്ണൂറ് ദിവസത്തെ ചിത്രീകരണത്തിനൊടുവില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.   

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ബസൂക്ക.  ജിനു വി എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസ്, വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലൂക്കിലുള്ള പോസ്റ്ററുകള്‍ നേരത്തെ ശ്രദ്ധേയമായിരുന്നു.

മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തും. തെന്നിന്ത്യന്‍ താരവും സംവിധായകനുമായ ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തില്‍ വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ദിവ്യാ പിള്ള, ഡീന്‍ ഡെന്നിസ് തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories