Share this Article
ജയം രവി ചിത്രം 'ജീനി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
The first look poster of Jayam Ravi film 'Genie' is out

ജയം രവി നായകനാകുന്ന ചിത്രം ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ഭുവനേശ് അര്‍ജുനാണ് സംവിധാനം ചെയ്യുന്നത്. 

ജയം രവിയുടെ വന്‍ ബജറ്റ് ചിത്രമായിട്ടാണ് ജീനിയെത്തുക. മലയാളികളുടെ പ്രിയ താരം കല്യാണി പ്രിയദര്‍ശനാണ് നായികയായെത്തുന്നത്. കൃതി ഷെട്ടി, വാമിഖ ഖുറേഷി, ദേവയാനി തുടങ്ങിയവര്‍ ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്.

ജയം രവിയുടെ 32-ാമത്തെ ചിത്രമായ 'ജീനി' 100 കോടി രൂപ മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ലോഞ്ചിങ് ചെന്നൈയില്‍ വെച്ചാണ് നടന്നത്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് മിഷ്‌കിന്റെ മുന്‍ അസോസിയേറ്റായിരുന്ന അര്‍ജുനന്‍ ജൂനിയറിന്റെ ആദ്യ സിനിമയായ ഈ ചിത്രം വെല്‍സ് ഇന്റര്‍നാഷണലിന്റെ 25-ാമത്തെ സംരംഭമാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന് എ ആര്‍ റഹ്‌മാനാണ് സംഗീതം നല്‍കുന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ വെല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ ഗനേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഛായാഗ്രാഹണം ഒതുക്കുന്നത് മഹേഷ് മുത്തുസ്വാമിയാണ്. ജയം രവി വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രംത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories