പ്രതിഷേധങ്ങള്‍ക്കിടെ വിവാദ ചലച്ചിത്രം കേരള സ്റ്റോറി ദൂരദര്‍ശന്‍ ഇന്ന് സംപ്രേക്ഷണം ചെയ്യും. വൈകീട്ട് എട്ട് മണിക്കാണ് പ്രദര്‍ശനം. കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയിരുന്നു.