ദിലീപ് നായകനാകുന്ന ചിത്രമാണ് പവി കെയര്‍ടേക്കര്‍. ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയുടെ മേക്കിങ് വിഡിയോയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രീകരണത്തിനിടയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ മേക്കിങ് വിഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 26ന് ആണ് തീയറ്ററുകളില്‍ എത്തുക.
ദിലീപിന്റെ കോമഡി നമ്പറുകള്‍തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാര്‍.
ഇവരെകൂടാതെ ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അഭിഷേക് ജോസഫ്, മാസ്റ്റര്‍ ശ്രീപത് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.