പേടിപ്പിക്കുന്ന കാഴ്ചകളുമായി ഒരു ബംഗ്ലാവ്.സോണിയ അഗര്‍വാളിന്റെ ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ 'ബിഹൈന്‍ഡ്' ന്റെ ടീസര്‍ പുറത്തിറങ്ങി.
ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്‌പെന്‍സ് പുറത്തുകൊണ്ടുവരുന്ന ഹൊറര്‍ ചിത്രമാണ് ബിഹൈന്‍ഡ്.മകളെ ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയും തുടര്‍ന്ന് ഇവര്‍ നേരിടേണ്ടിവരുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങളെ അതിജീനിക്കാനുള്ള ശ്രമവും അതിന്റെ പ്രത്യാഘാതവുമാണ് ചിത്രത്തിന്റെ പ്രമേയം.
സോണിയ അഗര്‍വാള്‍,ജിനു.ഇ.തോമസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമന്‍ റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാഴ്ചക്കാരെ ഭീതിയിലാഴ്ത്തുന്ന രീതിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണന്റെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്.
മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ സോണിയ അഗര്‍വാള്‍,ജിനു എന്നിവരെ കൂടാതെ മറീന മൈക്കിള്‍,നോബി മാര്‍ക്കോസ്,സിനോജ് വര്‍ഗീസ്,ഗായത്രി മയൂര തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു ആണ് ചിത്രം നിര്‍മിക്കുന്നത്.