എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമ സമുദായ സംഘര്‍ഷം ഉണ്ടാക്കുന്നതാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഫിലിം സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ പ്രിഥ്വിരാജ്, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍, ആശീര്‍വാദ് ഫിലിംസ് എന്നിവരാണ്എതിര്‍കക്ഷികള്‍. അതേസമയം സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ബി.ജെ.പി മുന്‍ തൃശൂര്‍ ജില്ല കമ്മിറ്റി അംഗം വിജീഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.