അമിത് ശര്‍മ്മയുടെ സംവിധാനത്തില്‍ അജയ് ദേവഗണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് മൈദാന്‍. സ്‌പോര്‍ട്‌സ് ഡ്രാമ കാറ്റഗയറിയില്‍പെടുന്ന ഈ സിനിമ ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടത്തെ വരച്ചു കാണിക്കുന്നു.ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സെയ്ദ് അബ്ദുള്‍ രഹിമിന്റെ കിഴില്‍ 1951 ല്‍ ഏഷ്യന്‍ ഗെയിംസ് വിജയികുകയും ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടീം ആയി മാറുകയും ചെയിതു.ഇതാണ് സിനിമയുടെ പശ്ചാത്തലം. അജയ് ദേവഗണ്‍ ആണ് സെയ്ദ് അബ്ദുള്‍ റഹിം ആയി സിനിമയില്‍ വേഷം ഇടുന്നത്. ബോനെ കപൂര്‍, ആകാശ് ചൗ്‌ള, അരുണ്‍ ജോയ് സെങ്ഗൂപ്ത്ത, സീ സ്റ്റുഡിയോസ് എന്നിവരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.സയേഡ് അബ്ദുല്‍ രഹിമിന്റെ ഭാര്യ ആയി പ്രിയാമണി സിനിമയില്‍ വരുമ്പോള്‍ നിതാന്‍ഷി ഗോല്‍ ആണ് അജയ് ദേവഗണ്ണിന്റെ മകളായി അഭിനയിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹുമാന്‍ ആണ്. ജൂണ്‍ 23ന് സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് സാധ്യത. ഹിന്ദി തമിഴ് തെലുങ്ക് മലയാളം എന്നി നാല് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക.കഴിഞ്ഞ മാര്‍ച്ച് 23 ന് മൈദാനിന്റെ ടീസര്‍ റിലീസ് ചെയ്തിരുന്നു.