മമ്മുട്ടിയുടെ പുതിയ ചിത്രമായ കണ്ണുര്‍ സ്‌ക്വാഡിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. കഴിഞ്ഞ ഡിസംബറില്‍ ചിത്രീകരണമാരംഭിച്ച സിനിമ 91 ദിവസങ്ങള്‍ക്ക് ശേഷമാണ് അവസാനിക്കുന്നത്.
പ്രശസ്ത ചായാഗ്രാഹകനായ റോബി വര്‍ഗീസ് രാജിന്റെ ആദ്യ സംവിധാനം ആണ് കണ്ണൂര്‍ സ്‌ക്വാഡ്. മുഹമ്മദ് ഷാഫി, റോബി വര്‍ഗീസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലും യുപിയിലും തമിഴ്‌നാട്ടിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്.