പ്രളയ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് തനിക്കെതിരെ വന്ന ട്രോളുകളും വിമര്‍ശനങ്ങളും വേദനപ്പിച്ചെന്ന് തുറന്നു പറഞ്ഞ് നടന്‍ ടൊവിനോ തോമസ്. '2018' എന്ന സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു നടന്റെ പ്രതികരണം.
പ്രളയസമയത്ത് തന്നെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു എന്നാണ് ടൊവിനോ തോമസിന്റെ പ്രതികരണം. 2018 പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളിലും മറ്റും മുന്നിട്ടു നിന്ന താരമായിരുന്നു ടൊവിനോ. താരം നടത്തിയ സന്നദ്ധ സേവനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പ്രവര്‍ത്തനങ്ങളെല്ലാം പിആര്‍ വര്‍ക്കിന്റെ ഭാഗമാണ് എന്നായിരുന്നു താരത്തിനെതിരായ പ്രധാന വിമര്‍ശനങ്ങള്‍.
പ്രളയത്തെ ആസ്പദമാക്കിയാണ് ടൊവിനോയുടെ പുതിയ ചിത്രം 2018 പുറത്തിറങ്ങുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 21നാണ് റിലീസ് ചെയ്യുന്നത്. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കേരള വിഷന്‍ ന്യൂസ് കൊച്ചി