ശസ്ത്രക്രിയയ്ക്കു ശേഷം ഭാര്യ എലിസബത്തിനെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന സെല്‍ഫി പങ്കുവെച്ച് നടന്‍ ബാല. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും പുറത്തുവിടുന്ന ആദ്യ ചിത്രമാണിത്. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ബാലയുടെ ഈ പോസ്റ്റ്.
ഒരു മാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്, ശസ്ത്രക്രിയയ്ക്കു മുമ്പ് ബാല പങ്കുവെച്ച വീഡിയോയില്‍ താന്‍ മരിക്കാനും ജീവിക്കാനും സാധ്യതയുണ്ട് എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ബാല അറിയിച്ചിരുന്നു. നിരവധി ആരാധകരാണ് ബാലയുടെ പോസ്റ്റിന് കമന്റുമായി എത്തുന്നത്.