മുംബൈ: വലിയ വിവാദങ്ങൾക്ക് വഴിതുറന്ന ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണ് ചിത്രം എന്ന തരത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നു. പല സ്ഥലത്തും ചിത്രം വിലക്കേർപ്പെടുത്തിയെങ്കിലും ചിത്രം തീയേറ്ററുകളിൽ എത്തി. ഇപ്പോള്‍ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ആദ ശര്‍മയാണ് റിലീസ് പുറത്തുവിട്ടത്.
സീ5ലൂടെയാണ് ചിത്രം എത്തുന്നത്. ഫെബ്രുവരി 16 മുതല്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. തിയറ്ററില്‍ എത്തി മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ഇതില്‍ സന്തോഷം പങ്കുവച്ചുകൊണ്ട് നിര്‍മാതാവും രംഗത്തെത്തി.ഒടിടിയിൽ കേരള സ്റ്റോറി എപ്പോൾ വരുമെന്ന് ചോദിച്ച് ആയിരക്കണക്കിന് മെയിലുകൾ ഞങ്ങൾക്ക് ലഭിക്കുന്നു.ഇപ്പോള്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. കേരള സ്റ്റോറി ZEE5-ൽ പ്രീമിയർ ചെയ്യാൻ പോകുന്നു. ഈ സിനിമയില്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന നിരവധി നിമിഷങ്ങളുണ്ട്. നിങ്ങളുടെ മുഴുവൻ കുടുംബത്തോടൊപ്പം കാണണം.- എന്നാണ് നിര്‍മാതാവ് കുറിച്ചത്.
വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. കേരള സ്റ്റോറി ഒരു പ്രൊപ്പഗാണ്ട ചിത്രമാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നത്. അതാണ് പല ഒടിടി ഭീമന്മാരും ചിത്രം ഏറ്റെടുക്കാന്‍ തയാറാവാതിരുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുദീപ്‌തോ സെന്‍ ആണ് ദ കേരള സ്‌റ്റോറി എന്ന സിനിമയുടെ സംവിധായകന്‍. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.