Share this Article
മലയാള സിനിമകള്‍ക്കായി കാത്തിരിക്കുന്ന സിനിമാ പ്രേമികളെ നിരാശരാക്കി മാര്‍ച്ച് ആദ്യവാരം
The first week of March disappointed movie lovers who were waiting for Malayalam movies

മലയാള സിനിമകള്‍ക്കായി കാത്തിരിക്കുന്ന സിനിമാ പ്രേമികളെ നിരാശരാക്കി മാര്‍ച്ച് ആദ്യവാരം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍ നോക്കാം.

മാര്‍ച്ച് എത്തിയപ്പോള്‍ ഈ ആഴ്ചയില്‍ മലയാളം സിനിമയ്ക്ക് ഒടിടി റിലീസില്ല. ജയറാം ചിത്രം എബ്രഹാം ഒസ്ലര്‍ എത്തുമെന്ന് അറിയിച്ചെങ്കിലും പ്രേക്ഷകരെ നിരാശയിലാഴ്ത്തി. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചില്ല.

മാത്രമല്ല കഴിഞ്ഞ മാസം തിയേറ്ററിലെത്തിയ സിനിമകള്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ ഒടിടി റിലീസുകള്‍ വൈകുമെന്നാണ് വിവരം. കഴിഞ്ഞ വാരം ഹോട്ട്‌സ്റ്റാറിലെത്തിയ മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടെ വാലിബനാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ ഒടിടിയിലെത്തിയ മലയാള ചിത്രം.

പ്രേമലു എന്ന ചിത്രം ഒടിടിയിലെത്താന്‍ വൈകുമെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍,ഹിന്ദിയിലും തമിഴിലും ഉള്‍പ്പെടെ നിരവധി സിനിമകളും സീരിസുകളുമാണ് ഒടിടിയിലെത്തുന്നത്.

അതേസമയം, മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ഒടിടി അവകാശം സോണി ലൈവാണ് ഏറ്റെടുത്തിരിക്കുന്നത്. ടൊവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും നെറ്റ്ഫിളിക്‌സിലൂടെയും മഞ്ഞുമ്മല്‍ ബോയ്‌സ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യും. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന പ്രേമലു എത്തുക നെറ്റ്ഫിളിക്‌സിലൂടെയായിരിക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories