Share this Article
image
'ഭ്രമയുഗം' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
വെബ് ടീം
posted on 06-03-2024
1 min read
mammootty-movie-bramayugam-ott-release-announced

വ്യത്യസ്തത കൊണ്ടും അഭിനയ മികവുകൊണ്ടും സിനിമാ പ്രേമികളെ വിസ്മയിപ്പിച്ച  മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിലേക്ക്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മാര്‍ച്ച് 15ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സോണി ലിവ് തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററിലെത്തിയത്. ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രം തിയറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴും തിയറ്ററില്‍ നിറസദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചത്.കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ മിസ്റ്ററിയായി എത്തിയ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം ഒരുക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories