മലയാളിയുടെ സംഗീതജീവിതത്തെ ഗൃഹാതുരത്വത്തിന്റെ ഈണങ്ങളില്‍ കൊരുത്തിട്ട അനശ്വരപ്രതിഭയാണ് ജോണ്‍സണ്‍ മാസ്റ്റര്‍. കേള്‍വിക്കാരുടെ ഹൃദയത്തെ ദ്രവിപ്പിക്കാന്‍ കഴിയുന്ന ജോണ്‍സണ്‍മാസ്റ്ററുടെ പിറന്നാള്‍ ദിനമാണിന്ന്.
മലയാളികളുടെ പ്രിയപ്പെട്ട സംഗീതഞ്ജരിലൊരളാണ് ജോണ്‍സണ്‍ മാസ്റ്റര്‍. ജോണ്‍സണ്‍ മാസ്റ്റര്‍ പോയ്മറഞ്ഞെങ്കിലും ഓര്‍മ്മിക്കാനെന്നോണം മനോഹരമായ നിരവധി ഗാനങ്ങളാണ് അദ്ദേഹം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചത്.
പ്രണയവും സൗന്ദര്യവും ദുഖവും വിഷാദവും വിരഹവും ജോണ്‍സണ്‍മാഷിന്റെ സംഗീതങ്ങളില്‍ അലിഞ്ഞവയാണ്. സംഗീതത്തിന്റെ വരികളിലെ പ്രണയ നിമിഷങ്ങളെ മലയാളിയെ മറ്റൊരു ലോകത്തേക്കെത്തിക്കുകയായിരുന്നു മാസ്റ്റര്‍.
ആരവം ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കികൊണ്ടായിരുന്നു ജോണ്‍സണ്‍ മാസ്റ്ററുടെ സംഗീതലോകത്തിലേക്കുള്ള ചുവടുവെപ്പ്. ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പുറത്തിറങ്ങിയ ജയില്‍, പാര്‍വ്വതി, പ്രേമഗീതങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ജോണ്‍സണ്‍മാസ്റ്റര്‍ മലയാളികളുടെ പ്രിയപ്പെട്ടവനായി. അമ്മ നൈര്‍മല്യത്തിന്റെ താരാട്ടു പാട്ടുകളും ജോണ്‍സണ്‍മാഷിന്റെ മാന്ത്രികതയുടെ മറ്റൊരു തലമാണ്.
അമ്മ സേനഹത്തെ കൂടാതെ അച്ഛന്റെ താരാട്ടു പാട്ടിന്റെ മാധുര്യവും ജോണ്‍സണ്‍മാഷ് മലായളികള്‍ക്കായി നല്‍കിയത് സന്ദര്‍ഭത്തിലൂടെയാണ്
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, വടക്കുനോക്കിയന്ത്രം, ഞാന്‍ ഗന്ധര്‍വന്‍, കിരീടം, ചമയം തുടങ്ങിയ ചിത്രങ്ങളെ അക്കാലത്തെ സൂപ്പര്‍ഹിറ്റുകളാക്കി മാറ്റിയതില്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പങ്ക് വിസ്മരിക്കാനാവില്ല.
പശ്ചാത്തല സംഗീതം ഒരുക്കിയതിന് രണ്ട് തവണ ദേശീയ പുരസ്‌കാരം നേടുന്ന ഏക മലയാളിയാണ് ജോണ്‍സണ്‍മാസ്റ്റര്‍. കൂടാതെ കേരള സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം മൂന്ന് തവണയും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടയിട്ടുണ്ട്. മലയാളിക്ക് എന്നെന്നും ഓര്‍ത്തിരിക്കാന്‍ നിരവധി ഗാനങ്ങള്‍ സമ്മാനിച്ച മെലഡിയുടെ രാജകുമാരനെ ഒരിക്കല്‍ കൂടി നമുക്കോര്‍ക്കാം.