Share this Article
മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു
വെബ് ടീം
posted on 10-04-2024
1 min read
mimicry artist Jayesh Pullad passes away

കോട്ടയം: പ്രശസ്ത മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര താരങ്ങളായ ജോജു ജോർജ്, ബിജു മേനോൻ, ഷമ്മി തിലകൻ എന്നീ താരങ്ങളെ അനുകരിച്ചാണ് ജയേഷ് കലാരംഗത്ത് ശ്രദ്ധേയനായത്.

വിവിധ സ്‌റ്റേജ് ഷോകളിലും താരം നിറസാന്നിദ്ധ്യമറിയിച്ചിരുന്നു. നാളെ ഉച്ചയ്‌ക്ക് 2.00-ന് വീട്ടുവളപ്പിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടക്കും.

ഫ്ളവേഴ്സ് കോമഡി ഉത്സവം കുടുംബാംഗവും കോമഡി ഉത്സവം വൈറല്‍ താരവുമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories