Share this Article
''ഒരു മിനിറ്റെങ്കിലും തരൂ, എന്ന് അനുപമ, 'നിങ്ങള്‍ വേദിയില്‍ നിന്നു പോകൂ';എന്ന് സംസാരിക്കാന്‍ അനുവദിക്കാതെ നടന്റെ ആരാധകര്‍, വീഡിയോ
വെബ് ടീം
posted on 12-04-2024
1 min read
-fans-tell-tillu-square-actor-anupama-parameswaran-not-to-speak-at-the-films-success-event

ഹൈദരാബാദ്: തില്ല് സ്ക്വയര്‍ ചിത്രത്തിന്‍റെ വിജയാഘോഷത്തിനിടെ നടി അനുപമ പരമേശ്വരൻ നേരിട്ട ആരാധക പ്രതികരണം ആണിപ്പോൾ വൈറൽ. തെലുങ്കിലെ ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നായിരുന്നു തില്ല് സ്ക്വയര്‍. 2022ല്‍ പുറത്തിറങ്ങിയ ഡിജെ തില്ലു എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ചിത്രം 12 ദിവസം കൊണ്ട് 60 കോടിയാണ് നേടിയത്. സിദ്ധു ജൊന്നലഗദ്ദയും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ വിജയാഘോഷത്തിനിടെ നടന്ന ഒരു സംഭവമാണ് ചർച്ചയായത്

ജൂനിയര്‍ എന്‍ടിആറായിരുന്നു ആഘോഷത്തില്‍ മുഖ്യാതിഥി ആയി എത്തിയത്. ജൂനിയർ എൻ‍ടിആറിന് മുൻപായി അനുപമയെ വേദിയിലേക്ക് ക്ഷണിച്ചതാണ് ആരാധകരെ പ്രകോപിതരാക്കിയത്.ചടങ്ങിനിടെ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ എൻടിആർ ആരാധകർ ആവശ്യപ്പെടുകയായിരുന്നു.എൻടിആറിന്റെ വാക്കുകളാണ് തങ്ങൾക്ക് കേൾക്കേണ്ടത് എന്നായിരുന്നു ആരാധകരുടെ പ്രതികരണം. എൻടിആറിനെ വിളിക്കാതെ അനുപമയെ വേദിയിലേക്ക് വിളിച്ചതോടെ ശബ്ദം ഉയർത്തി ആരാധകർ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. സംസാരിക്കാൻ ഒരുമിനിറ്റു തരണമെന്ന് അനുപമ കാണികളോട് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.

താൻ പൊയ്ക്കോട്ടെ എന്ന് നടി ആരാധകരോട് ചോദിച്ചപ്പോൾ പൊയ്ക്കോളു എന്നും ആരാധകര്‍ പറഞ്ഞു. തനിക്ക് രണ്ട് മിനിറ്റ് സംസാരിക്കാൻ തരുമോ എന്ന് താരം കാണികളോട് ചോദിച്ചു. എന്നാൽ ഇല്ലെന്നായിരുന്നു കാണികളുടെ മറുപടി . ഇതോടെ ഒരു മിനിറ്റെങ്കിലും തരണം എന്നായി താരം. അതിനും അനുകൂല മറുപടിയല്ല ലഭിച്ചത്. ഇതോടെ ജൂനിയർ എൻടിആറിനും സംവിധായകൻ ത്രിവിക്രം എന്നിവർക്ക് നന്ദിപറഞ്ഞ് അനുപമ വേദിയില്‍ നിന്നും ഇറങ്ങുകയായിരുന്നു.

സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേര്‍ ആരാധകരെ വിമര്‍ശിച്ച് രംഗത്തെത്തി.പക്വതയോടെ ഇതിനെ കൈകാര്യം ചെയ്ത അനുപമയെ നെറ്റിസണ്‍സ് അഭിനന്ദിക്കുകയും ചെയ്തു.

അനുപമയെ സംസാരിക്കാൻ അനുവദിക്കാതെ ആരാധകർ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories