Share this Article
ശങ്കറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി; മുഖ്യമന്ത്രി സ്റ്റാലിൻ,രജനികാന്ത് ഉൾപ്പെടെ വൻ താരനിര ചടങ്ങിൽ
വെബ് ടീം
posted on 15-04-2024
1 min read
shankar-daughter-aishwary-married

സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയായി. ശങ്കറിന്റെ സഹ സംവിധായകനായ തരുൺ കാർത്തിക്കാണ് വരൻ. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, താരങ്ങളായ രജനികാന്ത്, കമൽഹാസൻ, വിക്രം, സൂര്യ, കാർത്തി, നയൻതാര, സംവിധായകൻ മണിരത്നം തുടങ്ങിയവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

ഐശ്വര്യ, അതിഥി, അർജിത്ത് എന്നീ മൂന്ന് മക്കളാണ് ശങ്കറിന്. ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021-ൽ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായിട്ടായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതിന് പിന്നാലെ ഇവർ വിവാഹമോചിതരായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories