Share this Article
'ഞാന്‍ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാന്‍ എനിക്കാവില്ല': ഫഹദ് ഫാസില്‍
വെബ് ടീം
posted on 17-04-2024
1 min read
fahadh-faasil-says-hes-a-smoker

 50 കോടി ക്ലബ്ബില്‍ ഇടം നേടി ഫഹദ് ഫാസിലിന്റെ ആവേശം സിനിമ പ്രേമികൾക്കിടയിൽ ആവേശം തീര്‍ക്കുകയാണ്. ധൂമം സിനിമയുടെ പരാജയത്തേക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് ഇതിനിടയിൽ ശ്രദ്ധനേടുന്നത്. താന്‍ പുകവലിക്കുന്ന ആളാണെന്നും അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് പറയാന്‍ തനിക്കാവില്ലെന്നുമാണ് താരം പറഞ്ഞത്.

ചില കാര്യങ്ങള്‍ സിനിമയാക്കാന്‍ പറ്റുന്നവയായിരിക്കില്ല. ആളുകള്‍ക്ക് മനസിലാവുന്നതിനും അപ്പുറമായിരിക്കും അത്. അങ്ങനെയുള്ള കഥകള്‍ കേള്‍ക്കുമ്പോള്‍ മികച്ച ആശയമായി തോന്നും. സിനിമയായാല്‍ മികച്ച അവസരമാണെന്ന് കരുതും. പക്ഷേ സിനിമയാക്കി കഴിഞ്ഞാല്‍ അത് വര്‍ക്കാവില്ല. ഞാന്‍ പുകവലിക്കുന്ന ആളാണ്. അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് എനിക്ക് പറയാനാവില്ല. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിലാണ്. ഇതേക്കുറിച്ച് ആളുകളെ അറിയിക്കണമെന്ന് മാത്രമേ ഞാന്‍ കരുതിയുള്ളൂ.- ഫഹദ് ഫാസില്‍ പറഞ്ഞു.

ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രമാണ് ധൂമം. പവന്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. അപര്‍ണ ബാലമുരളി, റോഷന്‍ മാത്യു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2023 ജൂണില്‍ തിയറ്ററില്‍ എത്തിയ ചിത്രം വന്‍ പരാജയമായി മാറുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories