Share this Article
വിജയ്‌യുടെ തലയിലും കൈയിലും ബാൻഡ്എയ്ഡ്; ​വോട്ട് ‌ചെയ്യാനെത്തിയപ്പോൾ പകർത്തിയ വീഡിയോ ചർച്ചയാവുന്നു
വെബ് ടീം
posted on 20-04-2024
1 min read
actor-vijay-got-injured

നടൻ വിജയ്‌ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ താരം എത്തിയപ്പോൾ പകർത്തിയ വിഡിയോയിൽ താരത്തിന്റെ തലയിലും കയ്യിലും കാണപ്പെട്ട ബാൻഡ്എയ്ഡ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചയാകുന്നത്.'ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി റഷ്യയിൽ നിന്നാണ് വിജയ് വോട്ട് ചെയ്യാൻ എത്തിയത്. ​'ഗോട്ട്' സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ പരിക്കിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ഒരു ടൈം ട്രാവല്‍ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍, ജയറാം, മോഹൻ, യോ​ഗി ബാബു, വിടിവി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നതെന്നും നേരത്തെ പുറത്തുവന്ന പോസ്റ്ററുകളില്‍ നിന്നും സൂചന ലഭിച്ചിരുന്നു.

വിജയ് വോട്ട് ചെയ്യാനെത്തുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories