Share this Article
ഇതാ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത മോഹൻലാൽ, സംവിധായകനായി കംപ്ലീറ്റ് ആക്ടർ; ബറോസ് മേക്കിങ് വിഡിയോ
വെബ് ടീം
posted on 24-04-2024
1 min read
MOHANLAL ON SET AS A DIRECTOR

മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ബറോസിന്റെ മേക്കിങ് വിഡിയോ പുറത്ത്. മോഹൻലാൽ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. നടനും സംവിധായകനുമായി നിറഞ്ഞു നിൽക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. മലയാളികൾ ഇതുവരെ കാണാത്ത രീതിയിലുള്ള ഫാന്റസി ചിത്രമായിരിക്കും ബറോസ് എന്നാണ് വിഡിയോ നൽകുന്ന സൂചന. ആരാധകർ ആവേശത്തോടെയാണ് വിഡിയോ ഏറ്റെടുത്തിരിക്കുന്നത്.

ബറോസ് എന്ന ഭൂതത്തിന്റെ ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഈ ലുക്കിൽ തന്നെയാണ് താരം ലൊക്കേഷനിൽ നിർ​ദേശങ്ങൾ നൽകുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് സിനിമാ ലോകം. ചിത്രം അവസാന ഘട്ടത്തിലാണ്. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. വൈകാതെ പ്രേക്ഷക‌രിലേക്ക് എത്തും.

2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ‘ബറോസിന്റെ’ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കിയുള്ളതാണ് ചിത്രം.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. കലാസംവിധാനം സന്തോഷ് രാമൻ. സംഗീതം ലിഡിയന്‍ നാദസ്വരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories