കൊച്ചി: സീരിയൽ താരങ്ങളായ സൽമാനുളും മേഘ മഹേഷും വിവാഹിതരായി. തിരുവനന്തപുരം കരകുളം രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരങ്ങൾ തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘മിസ്റ്റർ ആൻഡ് മിസിസ് സഞ്ജുവിൽ നിന്ന് മിസ്റ്റർ ആൻഡ് മിസിസ് സൽമാനിലേക്ക്’ എന്ന കുറിപ്പോടെയാണ് വിവാഹ വിവരം സൽമാൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്ത മിഴിരണ്ടിലും എന്ന സീരിയലിലെ ലച്ചുവും സഞ്ജുവുമായാണ് ഇരുവരും പ്രേക്ഷകർക്കിടയിൽ പോപ്പുലറാകുന്നത്. ബാലതാരമായാണ് മേഘ അഭിനയ രംഗത്തേക്ക് എത്തുന്നത്. എൻജിനീയറിങ് ബിരുദധാരിയാണ് സല്‍മാനുൾ. ഇരുവർക്കും നിരവധി പേരാണ് ആശംസകളുമായി എത്തിയത്.ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും, സ്‌നേഹവും, കരുതലും, വിനോദവും, ഉയര്‍ച്ച താഴ്ചകളും, ഉന്മാദവും, സങ്കടങ്ങളും, യാത്രകളും, മറ്റെല്ലാ കാര്യങ്ങളും ഒരുമിച്ചും എന്നെന്നും പങ്കിടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എല്ലായിപ്പോഴും ഞങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി! നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു'- ഇന്‍സ്റ്റാഗ്രാമിലൂടെ സല്‍മാനുള്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.