Share this Article
Union Budget
നേരത്തെ എത്തി 'രേഖാചിത്രം'; ഒ.ടി.ടിയിൽ സ്ട്രീമിങ് തുടങ്ങി
വെബ് ടീം
2 hours 50 Minutes Ago
1 min read
REKHACHITHRAM

ആകാംഷയോടെ കാത്തിരുന്ന രേഖാചിത്രം പ്രഖ്യാപിച്ചതിനും ഒരു ദിവസം മുമ്പേ  ഒ.ടി.ടിയിൽ എത്തി. മാർച്ച് ഏഴ് മുതൽ ചിത്രം ഒ.ടി.ടിയിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ന് മുതൽ സ്ട്രീമിങ് തുടങ്ങിയതായി സംവിധായകൻ ജോഫിൻ ടി. ചാക്കോ അറിയിച്ചു.സോണി ലിവിനാണ് സ്ട്രീമിം ചെയ്യുന്നത്.

മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം കാണാം. മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ജനുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം 75 കോടി കളക്ഷനാണ് ആ​ഗോള ബോക്സോഫീസിൽ നേടിയത്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 8.5 കോടിയാണ് രേഖാചിത്രത്തിന്റെ ബജറ്റ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories