മുംബൈ: ചലച്ചിത്ര താരങ്ങളെ കാണുമ്പോൾ തങ്ങളുടെ മൊബൈലിൽ വീഡിയോ എടുക്കാനും അവസരം കിട്ടിയാൽ സെൽഫി എടുക്കാനും മറ്റും ആരാധകർ തിങ്ങി കൂടുന്നത് പതിവാണ്. ഹോളി കൂടി ആയാൽ ആരാധകർക്ക് നിയന്ത്രണം കൂടി അങ്ങ് കൈവിട്ടു പോകും. ഇത്തരത്തിൽ ഹോളി ആഘോഷത്തിനിടെ മുംബൈയില്‍ ആരാധകരോട് ക്ഷുഭിതയായി സംസാരിക്കേണ്ടി വന്നിരിക്കുകയാണ് നടി ഷെര്‍ലിന്‍ ചോപ്രയ്ക്ക്. രംഗോലി പൗഡറുമായി ആരാധകര്‍ വളഞ്ഞതോടെയാണ് ഷെര്‍ലിന്‍ ക്ഷുഭിതയായത്. പുരുഷന്മാരായ ആധാരകര്‍ രംഗോലി പൗഡറുമായി നടിയെ സമീപിക്കുകയും തുടര്‍ന്ന് അവരോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്നതോടെയാണ് താരം പ്രതികരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍, ഷെര്‍ലിന്‍ ഒരു കെട്ടിടത്തില്‍ നിന്ന് ഇറങ്ങി വരുന്നത് കാണാം. അതേസമയം നിരവധി പേര്‍ ഫോട്ടോ എടുക്കാന്‍ ചുറ്റും കൂടി. ഇത് നടിയെ അസ്വസ്ഥയാക്കി. 'ഒരു സെക്കന്റ്, എന്നെ തൊടരുത്. എന്നെ തൊടരുത് എന്നാണ് പറഞ്ഞത്'.- നടി ആരാധകരോട് പറഞ്ഞു. പക്ഷേ ഇത് വകവയ്ക്കാതെ ആളുകള്‍ അവരെ വളഞ്ഞു. ഇതോടെ ഷെര്‍ലിന്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് സഹായം അഭ്യര്‍ത്ഥിച്ചു.
ആരാധകർ വളഞ്ഞ ഷെർലിൻ ചോപ്രയുടെ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം
ഗ്ലാമറസ് ഔട്ട്ഫിറ്റുകളിലൂടെയും വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. ഷെര്‍ലിന്‍ ചോപ്രയുടെ മുഖത്ത് ഫില്ലറുകള്‍ കുറച്ചുനാള്‍ക്ക് മുന്‍പ് ചര്‍ച്ചയായിരുന്നു.