Share this Article
Union Budget
റിലീസ് ഡേറ്റില്‍ എമ്പുരാന്‍' ബിഗ് അപ്‌ഡേറ്റ്; പോസ്റ്റുമായി പൃഥ്വിരാജ്‌; ചെകുത്താന്റെ വരവ് മാര്‍ച്ച് 27ന്
വെബ് ടീം
posted on 15-03-2025
1 min read
prithviraj

‘എമ്പുരാന്‍’ സിനിമയുടെ റിലീസ് മാറ്റി വച്ചു എന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ തള്ളി പൃഥ്വിരാജ്. റിലീസ് തീരുമാനിച്ച അതേ ദിവസം തന്നെ സിനിമ തിയേറ്ററുകളില്‍ എത്തുമെന്നാണ് പൃഥ്വിയുടെ പുതിയ പോസ്റ്റ് സൂചിപ്പിക്കുന്നത്. ‘ചെകുത്താന്‍ പ്രയോഗിച്ച ഏറ്റവും വലിയ വിദ്യ, അവന്‍ ജീവിച്ചിരിപ്പില്ല എന്ന് ലോകത്തെ വിശ്വസിപ്പിച്ചതാണ്’ എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് പങ്കുവച്ച പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

3 വര്‍ഷം മുമ്പ് എമ്പുരാന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന സമയം പൃഥ്വിരാജ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച ലൂസിഫറിലെ മോഹന്‍ലാലിന്റെ ഒരു ചിത്രത്തിനും ഇതേ ക്യാപ്ഷനാണ് നല്‍കിയത്. പ്രശസ്ത നടന്‍ ഡെന്‍സ്വല്‍ വാഷിങ്ങ്ടണിന്റെതാണ് ഈ വാക്കുകള്‍ എന്ന് 2022ലെ ഓസ്‌കര്‍ വേദിയില്‍ വില്‍ സ്മിത്ത് പറഞ്ഞിരുന്നു.എമ്പുരാനില്‍ നിന്നും തമിഴ് നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് പിന്‍മാറി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌കരന്റെ ലൈക്കയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുക്കുമെന്നാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന വിവരം. ഇതിന് പിന്നാലെയാണ് പൃഥ്വിരാജ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്.  ഇതോടെ ചെകുത്താന്‍ മാര്‍ച്ച് 27ന് തന്നെ എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

പള്ളിയെന്ന് തോന്നിക്കുന്ന ഒരു കെട്ടിടത്തിന് മുന്നില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ‘നിങ്ങളുടെ ഏറ്റവും വലിയ ഉയര്‍ച്ചയുടെ നിമിഷത്തില്‍, സൂക്ഷിക്കുക. അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടി വരുന്നത്’ എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. മാര്‍ച്ച് 27 എന്ന ഹാഷ്ടാഗോടെയാണ് ആശിര്‍വാദ് സിനിമാസ്, ആശിര്‍വാദ് സിനിമാസ് ദുബായ് ഒഫീഷ്യല്‍ പേജ് ഈ വാര്‍ത്ത പങ്കുവെച്ചത്.ഇതോടെ ചിത്രം മാര്‍ച്ച് 27ന് തന്നെ പുറത്തിറങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. അതേസമയം, മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ട്രെയ്‌ലര്‍ ഉടന്‍ റിലീസ് ചെയ്യും എന്നാണ് വിവരങ്ങള്‍. അതേസമയം, അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories