കൊച്ചി: മലയാള സിനിമാലോകത്തെ മുതിർന്ന ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍(78) അന്തരിച്ചു.കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്ന് വൈകിട്ട് 4.55നായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
200 ഓളം സിനിമകള്‍ക്കായി 700 ഓളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.4 സിനിമകള്‍ക്ക് കഥയും 3 സിനിമകള്‍ക്ക് തിരക്കഥയുമെഴുതിയിട്ടുണ്ട്.30 സിനിമകള്‍ക്ക് സംഭാഷണവും എഴുതി. വിമോചന സമരം എന്ന ചിത്രത്തിലൂടെയാണ് സിനിമ പ്രവേശം. ലക്ഷാര്‍ച്ചന കണ്ടുമടങ്ങുമ്പോള്‍ അടക്കം നിരവധി ഹിറ്റ് ഗാനങ്ങള്‍ രചിച്ചു. 1947 ല്‍ കുട്ടനാട്ടിലെ മങ്കൊമ്പില്‍ ആണ് ജനനം. ബാഹുബലി അടക്കം നിരവധി ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴി മാറ്റി.