Share this Article
Union Budget
ഹാപ്പിനെസ് ഡേയിൽ മിന്നിച്ച് മമ്മൂക്ക സ്‌മൈൽ; ആരാധകര്‍ കാത്തിരുന്ന 'മമ്മൂട്ടി ചിരി' പങ്കുവെച്ച് ജോര്‍ജ്
വെബ് ടീം
posted on 20-03-2025
1 min read
MAMMUTTY

ലോക സന്തോഷദിനം ആചരിക്കുകയാണ് എല്ലാവരും. സന്തോഷം പകരുന്ന പുഞ്ചിരി തൂകുന്ന മുഖങ്ങളാണ് സോഷ്യല്‍ മീഡിയയിലെങ്ങും.ഹാപ്പിനെസ് ഡേയിൽ  മിന്നി തെളിഞ്ഞു നിൽക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക.നടന്റെ ആരോഗ്യനില മോശമാണെന്ന നിലയില്‍ ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കെയാണ് ഉള്ളുനിറയ്ക്കുന്ന  നറുചിരിയുമായി മമ്മൂട്ടി എത്തിയത്. ശരണ്‍ ബ്ലാക്ക്സ്റ്റാര്‍ എടുത്ത മമ്മൂട്ടിയുടെ ഫോട്ടോ ജോര്‍ജ് എസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.ഫോട്ടോയ്ക്ക് താഴെ കമന്റുകളില്‍ സ്‌നേഹം വാരിവിതറുകയാണ് ആരാധകര്‍ ഇപ്പോള്‍. ഏറെ നാളായി കാത്തിരുന്ന ചിരിയാണ് ഇതെന്നും ഏറെ സന്തോഷമായെന്നും പറയുന്നവര്‍ ഏറെയാണ്.

ഹാപ്പിനെസ്സ് ഡേയിലെ മമ്മൂക്ക സ്‌മൈൽ ഇവിടെ ക്ലിക്ക് ചെയ്തു കാണാം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം.ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍,നയന്‍താര തുടങ്ങി വലിയ താരനിരയാണ് ഈ സിനിമയ്ക്കായി ഒന്നിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories