Share this Article
Union Budget
മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആദ്യമായി പ്രതികരിച്ച് മോഹൻലാൽ; അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു, സുഖമായിരിക്കുന്നു,പേടിക്കാനൊന്നുമില്ല എന്നും താരം
വെബ് ടീം
posted on 24-03-2025
1 min read
MOHANLAL MAMMOOTTY

കുറച്ചു ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങൾ ആരാധകരിൽ ഏറെ ആശങ്ക ഉയർത്തിയിരുന്നു. തൻ്റെ പ്രിയ സുഹൃത്തായ മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മോഹൻലാൽ നടത്തിയ പ്രതികരണമാണ് ഇപ്പോൾ പ്രക്ഷകർ ആശ്വാസത്തോടെ കാണുന്നത്. അദ്ദേഹം സുഖമായിരിക്കുന്നു എന്നും ഭയപ്പെടേണ്ട ആവശ്യമില്ല എന്നുമാണ് മോഹൻലാൽ പറഞ്ഞത്. എമ്പുരാൻ എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു മോഹൻലാലിൻ്റെ പ്രതികരണം.

'അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല,' എന്ന് മോഹൻലാൽ പറഞ്ഞു.ദിവസങ്ങൾക്കു മുൻപ് ശബരിമല ദർശനം നടത്തിയ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയത് വാർത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ ഉഷപൂജ നടത്തിയത്.മമ്മൂട്ടിയും മോഹൻലാലും ഏറെ വർഷങ്ങൾക്കിപ്പുറം ഒന്നിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൻ്റെ ഒരുക്കങ്ങൾ അണിയറയിൽ നടക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ മൂലവും മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ ആ റിപ്പോർട്ടുകളെയെല്ലാം തള്ളിക്കൊണ്ട് സിനിമയുടെ നിർമാതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories