മലയാള സിനിമ ഏറെക്കാലമായി കാത്തിരിക്കുന്ന കഥയാണ് എം ടിയുടെ രണ്ടാമൂഴം. പലതവണ പല സംവിധായകര്‍ വന്നിട്ടും എം ടിയുടെ ഇതിഹാസം പുറത്തിറങ്ങിയില്ല. ഇപ്പോഴിതാ രണ്ടാമുഴം സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍
പുതിയ സിനിമയായ കൊറോണ പേയ്‌പ്പേഴ്‌സിന്റെ പത്രസമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തന്റെ ചോദ്യം. കുഞ്ഞാലി മരയ്ക്കാര്‍ ചെയ്തതോടെ മതിയായി ഇനി ഒരു ഊഴവുമില്ല എന്നായിരുന്നു വേദിയെ ചിരിപ്പിച്ചുകൊണ്ട് പ്രിയദര്‍ശന്റെ മറുപടി.
സിനിമകളുടെ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മോശം തിരക്കഥയാണ് സിനിമകളെ പരാജയപ്പെടുത്തുന്നത് എന്നായിരുന്നു പ്രിയദര്‍ശന്റെ മറുപടി. പ്രേക്ഷകരെ സന്തോഷിപ്പിക്കാനാണ് താന്‍ സിനിമ ചെയ്യുന്നത്. തിരക്കഥ എഴുതുയാണ് സിനിമ ചെയ്യുന്നതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. എത്ര കുറഞ്ഞ ബഡ്ജറ്റില്‍ വരുന്ന സിനിമയാണെങ്കിലും എത്ര മോശം റിവ്യൂ ആണ് സിനിമയ്ക്ക് ലഭിക്കുന്നതെങ്കിലും മൗത്ത് പബ്ലിസിറ്റിയാണ് സിനിമയെ വിജയിപ്പിക്കുന്ന ഘടകം, ന്നാ താന്‍ പോയി കേസ് കൊട് , ജയ ജയ ജയഹെ രോമാഞ്ചം എന്നീ സിനിമകള്‍ ഇതിനുദ്ദാഹരണമാണ്.
വിജയവും പരാജയവും പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നു, ഇനി പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചെയ്യാനില്ല എന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും ഗായത്രീ ശങ്കറുമാണ് ഏപ്രില്‍ ഏഴിന് റിലീസ് ചെയ്യുന്ന കൊറോണ പേയ്‌പ്പേഴ്‌സിലെ പ്രധാന അഭിനേതാക്കള്‍