നടന്‍ ബാല തന്റെ രണ്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ എലിസബത്തുമായി കേക്ക് മുറിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. അസുഖത്തെത്തുടര്‍ന്ന് ഒരു മാസമായി ഹോസ്പിറ്റലിലാണ് ബാല. മൂന്നു ദിവസം കഴിഞ്ഞാല്‍ ഒരു മേജര്‍ ഓപ്പറേഷനുണ്ട്, മരിക്കാനും ജീവിക്കാനും സാധ്യതയുണ്ട്, നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാവണം ,ഇതുവരെ പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി, ദൈവത്തിന്റെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ. ഈ വിശേഷ ദിവസം ആഘോഷിക്കണമെന്നത് എലിസബത്തിന്റെ ആഗ്രഹമായിരുന്നു, ഇനി തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഒരിക്കലും ഒരു നടനെ കെട്ടരുതെന്നും ഒരു ഡോക്ടറെ കെട്ടി സുഖമായി ജീവിക്കണമെന്നും എലിസബത്തിന് കേക്ക് നല്‍കി ബാല പറയുന്നു.
'ഡാന്‍സ് കളിച്ചാണ് ഞങ്ങളുടെ ആദ്യത്തെ വിവാഹവാര്‍ഷികം ആഘോഷിച്ചത് , ഇത്തവണ അത് നടന്നില്ല, മൂന്നാം വിവാഹവാര്‍ഷികത്തില്‍ ഡാന്‍സുമായിട്ടായിരിക്കും ഞങ്ങള്‍ വരുന്നത്' എന്നാണ് എലിസബത്തിന്റെ വാക്കുകള്‍