Share this Article
അത്രക്കും അശ്ലീലം; യുവാവിന്റെ ഫോൺകോൾ പുറത്തുവിട്ട് ആര്യ; ഈ വീഡിയോ കാണുമ്പോൾ ഹെഡ്‌ഫോണ്‍ ഉപയോഗിക്കണമെന്നും കുട്ടികളെ കേള്‍പ്പിക്കരുതെന്നും പോസ്റ്റിൽ
വെബ് ടീം
posted on 10-01-2024
19 min read
arya-shares-disturbing-phone-call-video-warning-abusers.

അവതാരക, അഭിനേത്രി എന്നിവയ്‌ക്കൊപ്പം ബിസിനസിലും ശ്രദ്ധേയ നേട്ടം കൈവരിച്ച വ്യക്തിയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഷോയിലെ ആര്യയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2018-ല്‍ തിരുവനന്തപുരത്ത് അരോയ എന്ന പേരിലുള്ള ബൊട്ടീക്ക് തുടങ്ങിയ ആര്യ കഴിഞ്ഞ വര്‍ഷം മറ്റൊരു ബൊട്ടീക്കിന് കൂടി തുടക്കം കുറിച്ചു. കൊച്ചിയില്‍ 'കാഞ്ചീവരം' എന്ന പേരുള്ള ഈ ബൊട്ടീക്ക് ഉദ്ഘാടനം ചെയ്തത് ആര്യയുടെ മകള്‍ തന്നെയാണ്.

ബൊട്ടീക്കിന്‍റെ നമ്പറിലേക്ക് വന്ന ഒരു അശ്ലീല ഫോണ്‍ കോള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് അവര്‍. കമ്പനി നമ്പറിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞ വ്യക്തിയുടെ സംഭാഷണം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ആര്യ പോസ്റ്റ് ചെയ്തത്.

'ഇയാള്‍ ഞങ്ങളുടെ കമ്പനി നമ്പറിലേക്ക് വിളിച്ചു. ഞാനുമായി ഒരു പ്രൊജക്ട് ചര്‍ച്ച ചെയ്യണം എന്നു പറഞ്ഞാണ് വിളിച്ചത്. എന്നാല്‍ വിഷയം വഴിമാറിപ്പോയി. ബാക്കി ചരിത്രമാണ്' എന്ന് പറഞ്ഞാണ് ആര്യ വീഡിയോ പോസ്റ്റ് ചെയ്തത്. ആര്യയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഫോണില്‍ യുവാവിനോട് സംസാരിക്കുന്നത്.

യുവാവിന്റെ ഫോൺകോൾ ഇവിടെ ക്ലിക്ക് ചെയ്ത് കേൾക്കാം

ഈ ഫോണ്‍ കോളില്‍ യുവാവ് മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും അശ്ലീലമായി സംസാരിക്കുന്നതും കേള്‍ക്കാം. അയാളുടെ ഫോണ്‍ നമ്പര്‍ വ്യക്തമാകുന്ന രീതിയിലാണ് ആര്യ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഈ വീഡിയോ കാണുമ്പോള്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കണമെന്നും കുട്ടികളെ കേള്‍പ്പിക്കരുതെന്നും ആര്യ പോസ്റ്റില്‍ പറയുന്നുണ്ട്. 'ഇയാളൊരു പ്രൊഫഷണല്‍ ആണോ എന്നറിയില്ല. സേവനങ്ങള്‍ക്കായി ഈ വിദഗ്ധനായ മാന്യനെ ബന്ധപ്പെടാം എന്നു തോന്നുന്നു' എന്നും ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories