Share this Article
image
പ്രേക്ഷകര്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത അപൂര്‍വ്വമായ സിനിമയായിരിക്കും മലൈക്കോട്ടൈ വാലിബൻ ; എന്ന് മോഹൻലാൽ
Malaikottai Valiban will be a rare film that the audience has not seen till date

സിനിമ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ്റെ ചില സൂചനകൾ പുറത്ത് വിട്ട് സിനിമയുടെ അണിയറ പ്രവർത്തകർ.മലയാളി പ്രേക്ഷകർ ഇന്ന് വരെ ദർശിച്ചിട്ടില്ലാത്ത അപൂർവ്വമായ സിനിമയായിരിക്കും ഇതെന്നാണ് ചിത്രത്തിലെ നായകൻ മോഹൻലാൽ പറയുന്നത്.

ഇന്ത്യൻ സിനിമയില്‍ ഇന്ന് വരെ ഉണ്ടായിട്ടില്ലാത്ത വലിയൊരു കാൻവാസില്‍ ചെയ്തിരിക്കുന്ന സിനിമയാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന എല്ലാ കാര്യത്തിനും വ്യത്യസ്തതകളുണ്ട്. വളരെ വ്യത്യസ്തമായ തരത്തിലെ ഒരു സിനിമയാണ്. തീയേറ്ററുകളില്‍ പ്രേക്ഷകർ എങ്ങനെയായിരിക്കും ചിത്രത്തെ സ്വീകരിക്കുന്നതെന്ന് ഒരിക്കലും പറയാനാകില്ലെന്നാണ് മലൈക്കോട്ടൈ വാലിബാനിലെ നായകനായ മോഹൻലാലിൻ്റെ പക്ഷം.

കാതില്‍ കടുക്കനിട്ട് വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ് മോഹൻലാല്‍ ചിത്രത്തിൽ നായകനായെത്തുന്നത്.മലൈക്കോട്ടെ വാലിബൻ ലോകത്ത് എല്ലായിടത്തുമുള്ള സിനിമയെന്നാണ് ചിത്രത്തിൽ അഭിനയിച്ചവർ പറഞ്ഞിരിക്കുന്നത്. ഒരു യോദ്ധാവായാണ് മോഹൻലാല്‍ സിനിമയിലെത്തുന്നത്.ഒരു നാടോടിക്കഥയില്‍ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ക്ലൈമാക്സാകാം സിനിമ നല്‍കുന്നത്. മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലെ അപൂർവ്വമായ സിനിമയാണ്. സിനിമ നല്ലതാണോ അല്ലയോ എന്ന് പ്രേക്ഷകരാണ് പറയേണ്ടത്. ഒരു വർഷത്തെ അദ്ധ്വാനമാണ് പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories