Share this Article
ദിയ മറച്ചുവച്ചത് അശ്വിൻ വെളിപ്പെടുത്തി; പിന്നാലെ വീഡിയോ ഷെയർ ചെയ്ത് ദിയ
വെബ് ടീം
posted on 26-01-2024
1 min read
Diya Krishna Reveals About Her Love Life

കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചത്. ദിയയുടെ കയ്യിൽ ഒരാൾ പിടിച്ച് നിൽക്കുന്നതായിരുന്നു ചിത്രം. എന്നാൽ കൈപിടിച്ച ആളിൻ്റെ മുഖം ചിത്രത്തിൽ കാണിച്ചിരുന്നില്ല. എങ്കിലും അത് ദിയയുടെ സുഹൃത്ത് അശ്വിനാണ് എന്ന തരത്തിൽ ആരാധകർ കമൻ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിരുക്കുകയാണ്.

ദിയയ്ക്കൊപ്പമുള്ള തൻ്റെ ചിത്രം പങ്കുവച്ച് അശ്വിൻ ഗണേഷ് തന്നെയാണ് കാര്യങ്ങൾക്ക് വ്യക്തത നൽകിയിരിക്കുന്നത്.  ദിയയെ മോതിരമണിയിക്കാനായി തയാറായി നിൽക്കുന്ന തൻ്റെ ചിത്രമാണ് അശ്വിൻ പങ്കുവച്ചത്.

‘ഈ ഒരു അവസരത്തിന് വേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’ എന്നാണ് അശ്വിൻ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് സമൂഹ മാധ്യമത്തിൽ കുറിച്ചത്. ദിയ കണ്ണു കെട്ടി നില്‍ക്കുന്നതും, മോതിരവുമായി അശ്വിന്‍ തൊട്ടപ്പുറത്ത് നില്‍ക്കുന്നതുമാണ് ചിത്രത്തിൽ. ഇരുവരുടെയും സുഹൃത്തുക്കളും ഒപ്പമുണ്ട്. 

ഇതുകൊണ്ടൊന്നും കാര്യങ്ങൾ അവസാനിച്ചില്ല. അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയ ഷെയർ ചെയ്തിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories