Share this Article
മമ്മുട്ടിയുടെ യാത്ര 2 റിലീസിനൊരുങ്ങുന്നു; പക്ഷെ കേരളത്തിന് നിരാശ
Mammootty's Yatra 2 is all set to release; But Kerala is disappointed

റിലീസിനൊരുങ്ങി മമ്മൂട്ടി നയകനായി എത്തുന്ന തെലുങ്ക് ചിത്രം  യാത്രയുടെ രണ്ടാംഭാഗം മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് യാത്ര രണ്ട്. ചിത്രത്തിന്റെ ആദ്യഭാഗം മമ്മൂട്ടി യാത്ര എന്ന ഹിറ്റ് ചിത്രത്തില്‍ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു വേഷമിട്ടത്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. ഒന്നാം ഭാഗത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിനാണ് പ്രാധാന്യമെങ്കിലും  യാത്ര രണ്ടില്‍  ജഗന്‍മോഹന്‍ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകന്‍. വൈ.എസ്.ആറിന്റെ മരണവും പിന്നാലെ ജഗന്‍ മോഹന്റെ ജയില്‍ വാസവും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരണവും ട്രെയിലര്‍ കാണിക്കുന്നുണ്ട്. ഫെബ്രുവരി എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. കേതകി നാരയണ്‍, സുസന്നെ ബെര്‍നേര്‍ട്ട്, മഹേഷ് മഞ്‌ജ്രേക്കര്‍, അഷ്രത വെമുഗന്തി നന്ദൂരി, കൈയ്തി ഫെയിം താരം ജോര്‍ജ് മാര്യന്‍ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രീ ഓട്ടം ലീവ്‌സിന്റെയും വി സെല്ലുലോയിഡിന്റെ ബാനറില്‍ ശിവ മേക്കയാണ് യാത്ര 2 നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച് സ്വീകാര്യതയാണ് ലഭിക്കുന്നത്. ഫെബ്രുവരി എട്ടിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം കേരളത്തില്‍ ഉണ്ടാകില്ലെന്നാണ് സൂചനകള്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories