Share this Article
'ഇത് നിർത്താൻ എത്ര പേയ്‌മെന്റ് ചെയ്യണം'; അനുശ്രീയുടെ പേരുചേർത്തുള്ള വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ
വെബ് ടീം
posted on 12-02-2024
1 min read
unni-mukundan-against-fake-news-with-anusree

നടി അനുശ്രീയുമായി ചേർത്ത് സമൂഹ മാധ്യങ്ങളിലൂടെയും മറ്റും നടന്ന വ്യാജ പ്രചരണത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. വ്യാജ പ്രചരണത്തിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. 

ഉണ്ണി മുകുന്ദനും അനുശ്രീയും ഒന്നിച്ചുള്ള ഒരു ഫോട്ടോയ്ക്കൊപ്പം ‘മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്ന ക്യാപ്ഷനുള്ള പോസ്റ്റാണ് നടൻ പങ്കുവെച്ചത്. ‘ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം?’ എന്ന വ്യാജ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ ചോദിച്ചു. 

ഉണ്ണി മുകുന്ദനും അനുശ്രീയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അടുത്തിടെ അനുശ്രീയുടെ ഗൃഹപ്രവേശനത്തിനും ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories