Share this Article
image
കരാട്ടെ ചന്ദ്രനായി അവതരിച്ച് ഫഹദ് ഫസിൽ

Fahadh Fazl to portray his new avatar as Karate Chandran

ഫഹദ് ഫാസില്‍ നായകാനായി എത്തുന്ന പുതിയ  ചിത്രം പ്രഖ്യാപിച്ചു. കാരാട്ടെ ചന്ദ്രന്‍  എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോയിയാണ്.

തീയ്യേറ്ററുകളില്‍ വിജയക്കൊടി പാറിച്ച് ഗംഭീരമായി മുന്നേറുന്ന പ്രേമലുവിന് പിന്നാലെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ് രംഗത്തെത്തിയിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടര്‍ ആയിരുന്ന റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് ഹരീഷും.

വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണിത്. ചിത്രത്തിന് വേണ്ടി ഫഹദ് കരാട്ടെ പരിശീലിക്കുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമം വഴി ദിലീഷ് പോത്തനാണ് ചിത്രങ്ങള്‍  പങ്ക് വച്ചിരിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories