Share this Article
image
ഇന്നലെ തിയറ്ററിലെത്തിയ മമ്മൂട്ടിയുടെ 'ഭ്രമയുഗം' ടെലഗ്രാമില്‍
വെബ് ടീം
posted on 16-02-2024
1 min read
mammootty-movie-bhramayugam-pirated-copy-in-telegram

കൊച്ചി: ഇന്നലെ തിയറ്ററില്‍ എത്തിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ടെലഗ്രാമില്‍. ചിത്രത്തിന്‍റെ തിയറ്റര്‍ പ്രിന്‍റാണ് ടെലഗ്രാമില്‍ പ്രചരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ചിത്രം ടെലഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്.

കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഭൂതകാലത്തിനു ശേഷം രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറർ മിസ്റ്ററിയായി എത്തിയ ചിത്രത്തിൽ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമൽദ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം ഒരുക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories