Share this Article
Union Budget
ബിജോയ് നമ്പ്യാരുടെ മാസ് ചിത്രം 'പോര്‍'ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി
The trailer of Bijoy Nambiar's mass film 'Por' has been released

ബിജോയ് നമ്പ്യാരുടെ മാസ് ചിത്രം 'പോര്‍'ന്റെ ട്രെയ്ലര്‍ പുറത്ത്.  കാളിദാസ് ജയറാമിനൊപ്പം അര്‍ജുന്‍ ദാസും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് പോര്‍. ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയ്ലറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.  തമിഴ് ട്രെയ്ലര്‍ നടന്‍ ആര്യയും ഹിന്ദി ട്രെയ്ലര്‍ ജോണ്‍ എബ്രഹാമും ആണ് റിലീസ് ചെയ്തത്.

അര്‍ജുന്‍ ദാസിന്റെയും കാളിദാസ് ജയറാമിന്റെയും ഇന്‍ട്രൊഡക്ഷന്‍ സീക്വന്‍സോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഇരുവരുടെയും ക്യാമ്പസ് ജീവിതത്തിന്റെ ഭാഗങ്ങള്‍ ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും പ്രണയവും പകയും പ്രതികാര ദാഹവും രണ്ടര മിനുട്ട് ട്രെയ്ലറില്‍ കാണാവുന്നതാണ്.

ഒരു കോളേജ് ഫെസ്റ്റിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഒരു ക്യാമ്പസ് ആക്ഷന്‍ ഡ്രാമയാണ് പോര്‍. ദുല്‍ഖര്‍ ചിത്രം സോളോ യ്ക്ക് ശേഷം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മികച്ച ക്യാമറ ആംഗിളുകളും, പശ്ചാത്തല സംഗീതമായി ഉപയോഗിക്കുന്ന ക്ലാസിക്കല്‍ മ്യൂസിക് ഫ്യൂഷനും പ്രേഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

നേരത്തെ ചിത്രത്തിന്റേതായി പുറത്ത് വന്ന ടൈറ്റില്‍ പോസ്റ്ററുകളും ടീസറുകളും വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.പിക്ക് എ സൈഡ് എന്ന ടാഗ്ലൈനോടെയാണ് ട്രെയ്ലര്‍ പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തില്‍ സഞ്ചന നടരാജന്‍, ഭാനു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പ്രണയത്തെ പറ്റിയുള്ള പകയേക്കാള്‍ മൂര്‍ച്ചയേറിയതാണ് ഇരുവരും തമ്മിലുള്ള പകയെന്ന് ട്രെയ്ലര്‍ കാണിച്ച് തരുന്നു. 

ബിജോയ് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഡാങ്കേ' എന്ന ഹിന്ദി പതിപ്പില്‍ ഇഹാന്‍ ഭട്ട് , ഹര്‍ഷവര്‍ദ്ധന്‍ റാണെ, നികിത ദത്ത, ടിജെ ഭാനു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹിന്ദിയിലും തമിഴിലും ഒരേ സമയം ചിത്രീകരണം നടക്കുന്നുണ്ട്. മാര്‍ച്ച് ഒന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories