Share this Article
പുതിയ ചിത്രം ടര്‍ബോയുടെ വിശേഷം പങ്കുവച്ച് നടന്‍ മമ്മൂട്ടി
Actor Mammootty shared the news of the new movie Turbo

ഭ്രമയുഗം തിയറ്ററുകളിലും പ്രേക്ഷക മനസിലും തരംഗമാകുമ്പോള്‍ പുതിയ ചിത്രം ടര്‍ബോയുടെ വിശേഷം പങ്കുവച്ച് നടന്‍ മമ്മൂട്ടി. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി മമ്മൂട്ടി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. അണിയറ പ്രവര്‍ത്തകര്‍ക്ക് ഒപ്പമുള്ള ഫോട്ടോകളും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. 

മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. സംവിധായകന്‍ കൂടിയായ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടര്‍ബോ ഒരു അക്ഷന്‍- കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ സൂപ്പര്‍ താരം രാജ് ബി ഷെട്ടിയും അഭിനയിക്കുന്നുണ്ട്. ടോളിവുഡ് താരം സുനിലും ചിത്രത്തിന്റെ ഭാഗമാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. ഇവരുടെ ആദ്യ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ കൂടിയാണിത്.

നൂറോളം ദിവസം നീണ്ടുനിന്ന ഷൂട്ടിന് പാക്കപ്പ് ആയ വിവരം ആണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. ടര്‍ബോ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒപ്പമുള്ള ഫോട്ടോകളും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. വിഷ്ണു ശര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. 

ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രാഹുല്‍ സദാശിവന്‍ ആണ് സംവിധാനം. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയ താരങ്ങള്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories