Share this Article
Union Budget
ബോളിവുഡ് ചിത്രം 'ശെയ്താന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
The first look poster of Bollywood movie 'Shaitan' has been released

ബോളിവുഡ് ചിത്രം 'ശെയ്താന്റെ'  ഫസ്റ്റ് ലുക്ക്് പോസ്റ്റര്‍ പുറത്തുവിട്ടു. അജയ് ദേവ്ഗണ്‍,ജ്യോതിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ മാധവനാണ് വില്ലനായെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വികാസ് ബഹ്‌ലാണ്. 

സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ശെയ്താന്‍. ചിത്രത്തില്‍ വില്ലാനായെത്തുന്ന മാധവന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷം ജ്യോതിക ബോളിവുഡിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ശെയ്ത്താന്‍. 

അജയ് ദേവ്ഗണിനും പ്രതീക്ഷകളുള്ള ഒരു ചിത്രമാണ് ശെയ്ത്താന്‍. ദേവ്ഗണ്‍ ഫിലിംസിന്റെ ബാനറില്‍ അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‌ലാണ്.

സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം അമിത് ത്രിവേദി നിര്‍വഹിക്കുന്നു.സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ് ശെയ്താന്‍. ഹൊറര്‍ മൂഡില്‍ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories