തിയേറ്ററുകളില്‍ ചിരി നിറയ്ക്കാന്‍ ബിജു മേനോന്‍- സുരാജ് വെഞ്ഞാറമ്മൂട് കൂട്ടുകെട്ടില്‍ ഫണ്‍ ഫാമിലി ഡ്രാമ ചിത്രം 'നടന്ന സംഭവം' എത്തുന്നു . മാര്‍ച്ച് 22ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു .
മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നടന്ന സംഭവം'. അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരു മെക്‌സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് 'നടന്ന സംഭവം'.
നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മ ആവിഷ്‌ക്കാരമാണ് ചിത്രം. ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജേഷ് ഗോപിനാഥന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മനീഷ് മാധവന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് . സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് അങ്കിത് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത് .