Share this Article
നടൻ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; റേസിംഗ് ട്രാക്കിൽ വച്ച് നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു
വെബ് ടീം
posted on 07-01-2025
1 min read
ajith actor

ചെന്നൈ: തമിഴ് നടൻ അജിത്ത് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം. ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അൽപ്പസമയം നിയന്ത്രണം വിട്ട് കാർ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്. 

വലിയ പരിക്കുകളൊന്നും ഇല്ലാതെ അജിത്ത് രക്ഷപ്പെട്ടു. ശേഷം പരിശീലനം തുടർന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories